കൊച്ചി: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ
സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചത്.
ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്‍റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല.
നേരത്തെ, ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു.
















