വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അമ്മമാരുടെ മുലപ്പാലില്‍ ആന്റിബോഡികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം.യു.എസിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . ‘ബ്രെസ്റ്റ്ഫീഡിങ് മെഡിസിന്‍’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
2020 ഡിസംബറിനും 2021 മാര്‍ച്ചിനുമിടയിലാണ് പഠനം നടത്തിയത്. മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച കോവിഡ് ബാധിക്കാത്ത 21 മുലയൂട്ടുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചത്.കുത്തിവെപ്പിനുമുമ്പ്, ആദ്യ ഡോസിനുശേഷം, രണ്ടാമത്തെ ഡോസിനുശേഷം എന്നിങ്ങനെ ഇവരുടെ മുലപ്പാല്‍, രക്തം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാമത്തെ ഡോസിനുശേഷം രക്തത്തിലും മുലപ്പാലിലും ആന്റിബോഡികള്‍ പഴയതിനേക്കാള്‍ ഏകദേശം നൂറുമടങ്ങ് വര്‍ധിക്കുന്നതായി കണ്ടെത്തി.
















