ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്രം വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഫ്ഗാന്നിലെ സാഹചര്യങ്ങൾ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നത്.
രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി വിദേശകാര്യമന്ത്രാലയത്തോട് നിർദ്ദേശിക്കുകയായിരുന്നു. അഫ്ഗാനിസ്താലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളും വിദേശകാര്യ മന്ത്രാലയം യോഗത്തിൽ വിശദീകരിക്കും.
കാബൂളില്‍ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യന്‍ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ നടത്തിവരുന്നത്. അഫ്ഗാനിസ്ഥാന് താലിബാന് കീഴ്പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ഇന്ത്യ എന്ത് നയമാണ് സ്വീകരിക്കാൻ പോകുന്നത് എന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.
















