കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. പ്രതികൾ റിമാൻഡിൽ പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയപേക്ഷ സമർപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, 7500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
25000 രൂപയുടെ ആൾജാമ്യവും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. ഇ ബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനുമെതിരേ കലാപാഹ്വാനത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്.

















