കോഴിക്കോട്: പുന്നപ്ര-വയലാർ, കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവർ ഉൾപ്പെടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രക്തസാക്ഷികൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായി തുടരും.ഐസിഎച്ച്ആർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857-1947)’ അഞ്ചാം വാള്യത്തിലെ പേരുകൾ പുനഃപരിശോധിക്കാനായി നിയമിച്ച പാനലാണ് മലബാർ സമര നായകരുടെ പേര് വെട്ടാൻ ശിപാർശ ചെയ്തത്. മലബാര്‍ കലാപത്തിന്‍റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‍ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നത്.
പുന്നപ്ര-വയലാർ സമരത്തിലെ 84 രക്തസാക്ഷികളുടെ പേരാണ് പുസ്തകത്തിലുള്ളത്. അമ്പലപ്പുഴ-ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ജന്മിമാർക്കെതിരെ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാകളും നടത്തിയ സമരങ്ങളാണ് പുന്നപ്ര-വയലാർ സമരങ്ങൾ. തിരുവിതാംകൂറിനെ സ്വതന്ത്ര്യ ഇന്ത്യയിൽ നിന്ന് വേറിട്ട് പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരെ സമരക്കാർ മുദ്രാവാക്യമുയർത്തിയിരുന്നു.

















