കൊല്ലം; കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് (47) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
ലോക്ഡൌണ്‍ തുടങ്ങിയ ശേഷം കൊല്ലത്ത് മാത്രം 7 ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.വരുമാനം നിലച്ചതും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതുമൊക്കെയാണ് ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതു മറികടക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്.

















