ന്യൂഡൽഹി ;കോവിഡ് വാക്സിന്‍ സ്ലോട്ട് ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. +91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് എസ്എംഎസായി ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്സിനേഷനായുള്ള തിയ്യതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്സിന്‍ എന്നിവ തെരഞ്ഞെടുക്കാം.
ഈ വർഷം അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാനാണ് നീക്കം.അതേസമയം വാട്സാപ്പ് വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ഈ മാസം ആദ്യം സർക്കാർ ഏർപ്പെടുത്തിയിരുന്നു. ചില സന്ദർഭങ്ങളിൽ കോവിൻ പോര്‍ട്ടലിലെ തകരാര്‍ കാരണം സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. നിലവില്‍ യാത്രകളിലും മറ്റും വാക്സിനെടുത്തെന്ന തെളിവ് ആവശ്യമായതിനാല്‍ സര്‍ട്ടിഫിക്കറ്റ് എപ്പോഴും കയ്യില്‍ കരുതേണ്ടതുണ്ട്. വാട്സ് ആപ്പ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം.
















