തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി. ആണ്ടിപ്പെട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ ജയിൽ ചാടിയത്.
ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച ശേഷമാണ് സംഘം ജയിൽ ചാടിയത്. ജയിൽ ചാടിയ പ്രതികളിൽ ഒരാളെ പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയിട്ടുണ്ട്.
ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പോലീസ് അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കി.















