ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. സംഘത്തിലുളള 25 പേർ ഇന്ത്യൻ പൗരന്മാരാണ്.
ഇവരെ കഴിഞ്ഞ ദിവസം വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറ്റി ഇവരെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നൽകുന്ന വിവരം. അതേസമയം അഭായാർത്ഥി കാർഡ് ആവശ്യപ്പെട്ട് യു.എൻ ഹൈക്കമ്മീഷന് മുന്നിൽ ഇന്ത്യയിലെ അഫ്ഗാൻ അഭയാർത്ഥികളുടെ പ്രതിഷേധം ഇന്നും തുടരാനാണ് സാധ്യത.
















