ഹൈദരാബാദ്:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിനെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ സ്കൂളുകള്‍ തുറന്നു. 18 മാസങ്ങള്‍ക്കു ശേഷമാണ് ഒമ്പതാം ക്ലാസ് മുതല്‍ പ്രീ യൂണിവേഴ്സിറ്റി വരെയുള്ള ക്ലാസ് തുടങ്ങിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനം തുടരും.
















