കൊല്‍ക്കത്ത: ആർ.എസ്.എസ് നേതാവ് വി.ഡി സവര്‍ക്കറെ ഉന്നമിട്ട് പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷ ചോദ്യം. ഏത് വിപ്ലവ നേതാവാണ് ജയിലിലായിരിക്കെ ബ്രിട്ടീഷുക്കാരോട് മാപ്പ് അപേക്ഷിച്ച് ദയാഹർജി നൽകിയതെന്നാണ് ചോദ്യം.
പരീക്ഷാപേപ്പറിലെ 117ആമതായാണ് വി.ഡി സവര്‍ക്കെതിരെയുള്ള ചോദ്യമുള്ളത്. വി.ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെയാണ് നാല് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.

ചോദ്യം ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്വാതന്ത്രൃസമര കാലഘട്ടത്തില്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലായിരിക്കെ ബ്രിട്ടീഷുക്കാരോട് മാപ്പ് അപേക്ഷിച്ച് കത്തെഴുതിയ ആളാണ് ആർ.എസ്.എസ് നേതാവായ വിനായക് ദാമോദര്‍ സവര്‍ക്കര്‍.
സവര്‍ക്കറിനെ തുറന്നുകാട്ടിയുള്ള ചോദ്യം നല്‍കിയതിനെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ചോദ്യം പേപ്പര്‍ തയ്യാറാക്കിയയാള്‍ക്ക് ചുംബനം നല്‍കണമെന്നും അയാളെ ബഹുമാനിക്കുന്നതായും നിരവധി പേര്‍ അഭിപ്രായവുമായി രംഗത്തെത്തി.
















