കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തെ ചൊല്ലി ബിജെപിയില്‍ തമ്മിലടി. പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണിയുമായി മണ്ഡലം പ്രസിഡന്റ് രംഗത്ത്. ജില്ലാ ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷിനെ മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
തൃക്കാക്കര നഗരസഭയിൽ ബി.ജെ.പിക്ക് കൗൺസിലർമാരില്ല. എന്നാൽ ഇങ്ങനെയൊരു വിവാദം കത്തിനിൽക്കുമ്പോഴും ബി.ജെ.പി നേതൃത്വം മൗനം പാലിക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഐടി സെൽ ഭാരവാഹി രാജേഷ് പാർട്ടി ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിച്ചത്. ഇതനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തുവന്നതോടെ ചെയര്‍പേഴ്‌സന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്‌സണ് തിരിച്ചു നല്‍കുന്നതിന്റെ കൂടുതല്‍ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fmathrubhumidotcom%2Fvideos%2F360713479005985%2F&show_text=false&width=560&t=0

















