ന്യൂഡല്‍ഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചാൽ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്(എന്‍.ടി.എ.ജി.ഐ.) സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി എന്‍.കെ. അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈഡസ് കാഡിലയുടെ വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും അടിയന്തര ഉപയോഗത്തിനു നല്‍കുന്നതിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ.) വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു.
















