ഗുവാഹത്തി : അസമിൽ കൊക്രജാറിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1:13നാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറൻ അസമിലെ കൊക്രജാറിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിൽ ജീവഹാനിയോ വസ്തുക്കളുടെ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
















