ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഇതിനെ താഴെ വീഴ്ത്താന്‍ ബിഎസ്‌എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ഡ്രോണ്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി.
പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡ്രോണ്‍ കണ്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ വെളിച്ചം മിന്നി മായുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്. സൈനികര്‍ വെടിയുതിര്‍ത്ത ഉടനെ ഇത് മുകളിലേക്ക് ഉയരുകയും അവിടെ നിന്ന് പാക് ഭാഗത്തേക്ക് നീങ്ങുകയുമായിരുന്നു. ഡ്രോണ്‍ കണ്ടെത്താനായി സുരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്.
ജൂണില്‍ ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ ആക്രമണം ഉണ്ടായതിന് ശേഷം ജമ്മു കശ്മീരില്‍ ഡ്രോണ്‍ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്.
















