കാസർകോട്:ഐഎൻഎൽ കാസർകോട് ജില്ലാ കമ്മറ്റിയിൽ നേതാക്കൾക്കെതിരെ കൂട്ടനടപടി.പാർട്ടി മെംബർഷിപ് പ്രവർത്തനം ജില്ലയിൽ സജീവമായി നടക്കുന്ന ഈ സാഹചര്യത്തിൽ പരസ്യപ്രസ്താവനയിലൂടെ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്കനടപടി.ജില്ലാ ഭാരവാഹികളായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി ഉൾപ്പെടെയുള്ളവരെയാണ് ഭാരവാഹിത്വത്തിൽ നിന്നും നീക്കിയത്.
ഐഎന്‍എല്ലില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞാണ് ഈ നേതാക്കള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താമ്മേളനത്തില്‍ ഐഎന്‍എല്ലിനെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവര്‍ പറയുകയുണ്ടായി. തങ്ങള്‍ ഇരുപക്ഷത്തുമില്ലെന്നും ഇവര്‍ വിശദീകരിച്ചു. പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്.

















