സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ കൊച്ചി-ലണ്ടൻ എയർ ഇന്ത്യവിമാനം ഇന്ന് ഉച്ചക്ക് പുറപ്പെടും.എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള ടെക്സിക്കൽ സംഘം എത്തി പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. 182 യാത്രക്കാരുടെയും ചെക് ഇൻ നടപടികൾ ആരംഭിച്ചു.

















