ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബറിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ വിദ്ഗധ സമിതി റിപ്പോർട്ട്. ഇത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്നാണ് നിർദേശം.എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
നിലവിൽ രാജ്യത്ത് പ്രതിദിനം മുപ്പതിനായിരത്തോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ കൊറോണ വ്യാപനം ഇനിയും വർദ്ധിച്ചേക്കാം എന്ന സൂചനകളാണ് കേന്ദ്ര നൽകുന്നത്.
















