ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതദേഹത്തിനു മുകളിൽ വിരിച്ച ദേശീയ പതാകയുടെ മുകളിൽ ബിജെപിയുടെ പതാക. ദേശീയ പതാകയെ അപമാനിച്ചതിന് തുല്യമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.ദേശീയ പാതകയ്ക്ക് മുകളിൽ പാർട്ടി പതാക സ്ഥാപിക്കുന്നത് ശരിയാണോ എന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ് ചോദിച്ചു.
‘രാജ്യത്തിന് മുകളിലുള്ള പാര്‍ട്ടി, ത്രിവര്‍ണ്ണ പതാകയ്ക്ക് മുകളിലുള്ള പതാക. ബിജെപി സാധാരണപോലെ തന്നെ. അവര്‍ക്ക് ഖേദമില്ല, പശ്ചാത്താപമില്ല, സങ്കടമില്ല’,- സമാജ് വാദി പാര്‍ട്ടി വാക്താവ് ഘന്‍ശ്യാം തിവാരി ട്വീറ്റ് ചെയ്തു.
അതേസമയം ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.ഇന്ത്യന്‍ പതാക കോഡിലെ സെക്ഷന്‍ 2.2 (viii) പ്രകാരം, ‘ദേശീയ പതാകയ്ക്ക് ഉയരത്തിലോ മുകളിലോ മറ്റ് പതാക ഉയര്‍ത്തരുത്; പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൂക്കളോ മാലകളോ ചിഹ്നമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും പതാകയുടെ മുകളില്‍ സ്ഥാപിക്കരുത്.എന്നാണ് ചട്ടം.ഈ ചട്ടം ബി.ജെ.പി നേതാക്കള്‍ ലംഘിച്ചെന്നും യോഗി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
















