കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന . മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനവാണ് മദ്യ വില്‍പ്പനയില്‍ ഇക്കുറിയുണ്ടായത്. ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ നിന്ന്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുട ഔട്‌ലെറ്റിൽ നിന്നും വിറ്റത് 96 ലക്ഷത്തിൻറെ മദ്യമാണ്. 260 ഔട്‌ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന.
പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. ഏറ്റവും കൂടുതൽ വിറ്റത് ബ്രാൻറിയാണ്. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 75 ശതമാനവും വിൽപ്പനയും ബെവ്ക്കോ വഴിയായിരുന്നു.
അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ വിപണിയിൽ 150 കോടി രൂപയുടെ കച്ചവടമാണ് നടത്തിയത്. ഉത്രാടം വരെയുള്ള പത്തു ദിവസത്തില്‍ ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് കേരളത്തിലാകെ പ്രവര്‍ത്തിച്ചത്.

















