തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനം ഇന്ന്. രാവിലെ 10ന് ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രസംഗം നടത്തും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖപ്രസംഗം നടത്തും.
മന്ത്രിമാരായ ചിഞ്ചുറാണി, ആൻറണി രാജു, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും സാമൂഹിക-സാംസ്കാരിക-ആത്മീയ മേഖലകളിലെ പ്രമുഖരും വിവിധ സമയങ്ങളിലായി പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രതീകാത്മക ജയന്തി ഘോഷയാത്ര ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
നാണു ആശാന് എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാ ഗുരു സമാധിയായത്.ഗുരുവിന്റേതായി നിരവധി വചനങ്ങളാണ് നാം കേട്ടുശീലിച്ചിട്ടുള്ളത്. അവയൊക്കെ ഒരു നൂറ്റാണ്ടിന് ശേഷവും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം, ആര്‍ഭാട രഹിത വിവാഹം എന്നിവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍.

















