പാലാ: കോവിഡ് വാക്‌സിനേഷന്‍ എടുത്തതിന് ശേഷം മസ്തിഷ്‌ക രക്തസ്രാവമുണ്ടായി യുവതി മരിച്ചെന്ന് സ്വകാര്യ ആശുപത്രി.കാഞ്ഞിരപ്പള്ളി സ്വദേശിനി മഹിമാ മാത്യുവിന്റെ മരണത്തിലാണ് പാലായിലെ മാര്‍ സ്ലീവാ ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയത്.
ഓക്‌സ്‌ഫോര്‍ഡ് അസ്ട്ര സെനേക്കാ കൊവിഡ് വാക്‌സീന്‍ അത്യപൂര്‍വമായി ചിലരില്‍ രക്തം കട്ടപിടിയ്ക്കാന്‍ ഇടയാക്കുമെന്ന് വിദേശ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അന്‍പതിനായിരം പേരില്‍ ഒരാള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാക്കാമെന്ന് കഴിഞ്ഞ ദിവസം ബ്രിടീഷ് ഗവേഷകരും കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരം 26 സംഭവങ്ങള്‍ ഉണ്ടായതായി കേന്ദ്രം കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ വാക്‌സിനേഷന്‍ മരണ കാരണമായെന്ന ആരോപണം ഇതാദ്യമാണ്.

















