തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദമെന്ന ലേബലിലേക്ക് ഇനിയും ഒരുപാട് വളരാനുണ്ടെന്ന് ലോകസഞ്ചാരിയും ആസൂത്രണബോര്‍ഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര.കിറ്റെക്‌സ് കമ്പനിക്ക് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു സന്തോഷ് ജോർജ് കുളങ്ങര.
കിറ്റെക്സിന്റെ തെലങ്കാനയിലേക്കുള്ള ചുവടുമാറ്റം ഉദാഹരണമാക്കിയായിരുന്നു പരാമർശം. കേരളം വിടാനൊരുങ്ങി നിന്ന കിറ്റെക്‌സിനെ വിമാനം അയച്ചാണ് തെലങ്കാന സ്വീകരിച്ചത്. അതുപോലെ അവിടെ നിന്ന് ഒരു വ്യവസായിയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചിരുന്നതെങ്കിൽ കേരളം മൈൻഡുപോലും ചെയ്യില്ലായിരുന്നു. ഈ സ്ഥിതി മാറിയാലെ കേരളത്തിന് എന്തെങ്കിലും ഭാവിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.നിലവിലെ രീതിയില്‍ കേരളത്തിലെ യുവതി- യുവാക്കളുടെ പ്രവാസം തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ള അത്രയും മലയാളികള്‍ അന്യനാടുകളില്‍ ജോലിക്കു വേണ്ടി യാചിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

















