ബെംഗളൂരു: മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും ബസില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് പൊലീസിലേല്‍പ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. ദക്ഷിണ കന്നഡയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.ദക്ഷിണ കന്നഡയിലെ സുള്ള്യ പൊലീസ് സ്റ്റേഷനിലാണ് ഇവരെ എത്തിച്ചത്.
പുട്ടൂരില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. നൗഷാദ് എന്ന വ്യക്തിയാണ് ഇവര്‍ക്കൊപ്പം യാത്ര ചെയ്തത്. പുട്ടൂരില്‍ നിന്ന് കുമ്പ്രയിലേക്കാണ് ഇയാള്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു ഇന്റര്‍വ്യൂ കോള്‍ കിട്ടിയതിനെ തുടര്‍ന്ന് പെട്ടന്ന് യാത്ര ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബസില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇവരെ പൊലീസിലേല്‍പ്പിച്ചത്.
#Bajrangdal members stops govt bus accusing a #Muslim man Naushad of having an affair with a Hindu girl travelling from #Puttur, #DakshinKannada to #Bangalore. Local cops after questioning Naushad and examining phones of Naushad and the girls. It was found the news was false. pic.twitter.com/GtLPjidgB2
— Imran Khan (@ImranTheJourno) August 21, 2021
















