അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച് പാകിസ്ഥാൻ.കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്ന് പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് അറിയിച്ചു.
താലിബാൻ അധികാരമേറ്റെടുത്തതിനുശേഷം കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ ഭയക്കുന്നു.കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കയുടെ കൈകളിലാണെന്നും അവർ സൈനിക വിമാനങ്ങൾക്കുമാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പാകിസ്ഥാൻ അറിയിച്ചു.
















