തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരാനിരുന്ന നാളത്തെ കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത.കണ്ണൂരിൽ നിന്ന് ഓൺലൈൻ വഴിയായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ടിപിആർ ഉയരുന്നത് കൊണ്ട് നിയന്ത്രണങ്ങൾ കുറച്ച് കടുപ്പിക്കണമെന്നാവശ്യം ആരോഗ്യവകുപ്പിനുണ്ട്.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മാസത്തിനിടെ ആദ്യമായി ഇന്നലെ ടിപിആർ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതൽ.ഓണത്തിരക്ക് കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നുണ്ട്.

















