തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ജില്ല മലപ്പുറമാണ്. 1577 പേർക്കാണ് മലപ്പുറത്തെ ഇന്നത്തെ രോഗബാധ. തൊട്ടുപിന്നിൽ അയൽ ജില്ലയായ കോഴിക്കോടാണ് 1376 പേർക്കാണ് കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചത്.പാലക്കാട് 1133, എറണാകുളം 1101, തൃശൂർ 1007, കണ്ണൂർ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസർഗോഡ് 243 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധ. ഇന്നലെയും മലപ്പുറത്തായിരുന്നു ഏറ്റവും കൂടുതൽ കോവിഡ് ബാധ.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1482, കോഴിക്കോട് 1326, പാലക്കാട് 776, എറണാകുളം 1075, തൃശൂര്‍ 998, കണ്ണൂര്‍ 717, കൊല്ലം 763, ആലപ്പുഴ 637, തിരുവനന്തപുരം 441, കോട്ടയം 370, പത്തനംതിട്ട 326, ഇടുക്കി 272, വയനാട് 256, കാസർകോട് 235 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

















