കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇതോടെ 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.
കുട്ടികളും രോഗികളും പ്രായമായവരും അടക്കം കുടുങ്ങിക്കിടക്കുന്നവരിൽ ഉണ്ടെന്നും വിമാനം വൈകുന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസമാണ് ലണ്ടനിലേക്ക് കൊച്ചിയിൽ നിന്നുള്ള സർവീസ് ആരംഭിച്ചത്.

















