ജറൂസലം: ഒരിടവേളയ്ക്ക് ശേഷം ഗാസയിൽ വീണ്ടും വെടിവെപ്പുമായി ഇസ്രായേൽ. 52 വർഷം മുമ്പ് നടന്ന മസ്ജിദുൽ അഖ്സ തീവെപ്പിന്‍റെ ഓർമ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെയായിരുന്നു വെടിവെപ്പ്. വെടിവെപ്പിൽ നിരവധി കുട്ടികളുൾപെടെ 41 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ രണ്ടുപേരുടെ നില അതിഗുരുതരമാണ്. ഒരു ഇസ്രായേൽ സൈനികനും പരിക്കേറ്റിട്ടുണ്ട്. കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിന്നു.
മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കും ഗാസയിൽ നടത്തിയ കനത്ത ബോംബുവർഷത്തിനും മൂന്നു മാസം പൂർത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം. ഇസ്രായേൽ അന്ന് ക്രൂരതയിൽ 260 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്.
















