ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജസ്ഥാൻ മുൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
രണ്ടുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 2014-ല്‍ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു. 1991-ലാണ് കല്യാണ്‍ സിങ് ആദ്യമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു.
1993-ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ സിങ് നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളില്‍നിന്നും വിജയിച്ച കല്യാണ്‍ സിങ്, മുലായം സിങ് യാദവ് മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായി. 1997-ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി.
1999-ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിങ് 2004-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.
















