ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘താലിബാന് പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു’- സ്പെഷ്യല്‍ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു
കംരുപ്, ധുബ്രി, ബാര്‍പെട്ട, ധാരങ്, കഛാര്‍, ഹെയ്ലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍നിന്നാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്നും പോലീസ് അറിയിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആര്‍.പി.സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
















