ഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു.
പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴ രണ്ട് മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ കനത്ത മഴ പെയ്യുന്നത്. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്
















