ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഭീകരര്‍ക്ക് താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടി വേണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയിഷെ- ഇ മുഹമ്മദും ലഷ്ക്കർ ഇ- ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും ഐഎസ് ഇന്ത്യയുടെ അയൽപക്കത്ത് വരെ എത്തിയെന്നും ജയശങ്കർ രക്ഷാസമിതിയിൽ പറഞ്ഞു.
പാകിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി ഭീകരവാദത്തെ ന്യായീകരിക്കരുതെന്നും ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമർശിച്ചു. താലിബാൽ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്കയും രക്ഷാ സമിതിയിൽ ഇന്ത്യ അറിയിച്ചു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ യുഎന്നിൽ ആവശ്യപ്പെട്ടു.
ഐഎസ് ഭീകരര്‍ അവരുടെ ശൃംഖല വ്യാപിക്കുകയാണ്. ലോകം മുഴുവന്‍ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
















