ദുബായ്: ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മെഗാ സ്റ്റാര്‍ മമ്മുട്ടി ദുബായിലെത്തി. മമ്മുട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച് ആദരിച്ചിരുന്നു.
വിവിധ മേഖലകളില്‍ കഴിവുതെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ നല്‍കുന്ന ആദരമാണിത്. 10 വര്‍ഷ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.
നേരത്തേ ഷാരൂഖ്ഖാന്‍, സഞ്ജയ്ദത്ത് എന്നിവര്‍ക്ക് ഈ വിസ ലഭിച്ചിരുന്നു.
















