ഇന്ന് വേൾഡ് ഫോട്ടോഗ്രാഫി ഡേ! ഇതിലും മനോഹരമായി ഒരു ഫോട്ടോ ഷൂട്ട് ഇനി സ്വപ്നങ്ങളിൽ മാത്രമെന്ന് പറയേണ്ടിവരും. അത്രമേൽ കാണുന്നവരുടെ കണ്ണും മനസും നിറച്ച ഒരു ചിത്രം. ഒപ്പിയെടുത്ത ക്യാമറയുടെ കരങ്ങൾ മുൻപും ഫോട്ടോഗ്രാഫിയിൽ മാന്ത്രികത തീർത്ത് നമ്മെ അതിശയിപ്പിച്ചിട്ടുള്ള മഹാദേവൻ തമ്പിയുടേത്.
ഇത്തവണ മഹാദേവൻ തമ്പിയുടെ ക്യാമറയിൽ പിറന്ന ചിത്രം ഡൗൺ സിൻഡ്രോം ബാധിച്ച സിറിൽ എന്ന ഒരു 18 കാരന്റെ ഏറെ നാളായുള്ള ആഗ്രഹത്തിന്റെ കൂടി സഫലീകരണമാണ്. സിറിലിന്റെ ആഗ്രഹമായിരുന്നു മഹാദേവൻ തമ്പിയുടെ ക്യാമറക്ക് മുന്നിലെ ഒരു മോഡലാകുക എന്നത്. ആ ആഗ്രഹം മഹാദേവൻ തമ്പി സാധിച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോൾ. സിറിലിന്റെ ബർത്ഡേക്കുള്ള ഗിഫ്റ്റ് കൂടിയാണ് ഈ ഫോട്ടോഷൂട്ട്. സിറിലിന്റെ അച്ഛനുമായി ചേർന്ന് മഹാദേവൻ തമ്പിയും ടീമും കൂടി സിറിലിന്റെ ജന്മ ദിനത്തിന്റെ അന്ന് ചെയ്ത മേക്കോഓവർ ഫോട്ടോഷൂട്ടാണിത്.
ഫോട്ടോക്ക് നിൽക്കേണ്ട പലരീതിയിലുള്ള പോസ്സസുകൾ സിറിലിനു ടീം കാണിച്ചു കൊടുത്തു. വളരെ പെട്ടന്ന് തന്നെ സിറിൽ അതൊക്കെ മനസിലാക്കി ക്യാമറക്ക് മുന്നിൽ നിന്നു എന്നതാണ് മഹാദേവൻ തമ്പിയെയും അത്ഭുതപ്പെടുത്തുന്നത്. ആസ്മാൻ എന്ന നാടോടി പെൺകുട്ടിയുടെ ഫോട്ടോ ഷൂട്ട് പോലെ തന്നെ വ്യക്തിപരമായി തനിക്ക് ഇഷ്ടപെട്ട ഒരു ഫോട്ടോ ഷൂട്ട് കൂടിയാണിത് എന്ന് മഹാദേവൻ തമ്പി അന്വേഷണം.കോമിനോട് പറഞ്ഞു. അത്രമേൽ അറിഞ്ഞുതന്നേ അദ്ദേഹം ചെയ്തിരിക്കുന്ന ഒരു വ്യത്യസ്തമായ ആശയം കൂടിയാണിത്.
സിറിലിന് വേണ്ടി മേക്കപ്പ് ചെയ്തത് അയ്യപ്പനും കോശി ,ആട് തുടങ്ങിയ നിരവധി സിനിമകളിലേ മേക്കപ്പ് ആര്ടിസ്റ് കൂടിയായ നരസിംഹ സ്വാമിയാണ്. ബിജി നയനാസായിരുന്നു സിറിലിന്റെ കോസ്റ്റുംഡിസൈനർ.അനൂപ് ആയിരുന്നു ഫോട്ടോ ഷൂട്ടിന്റെ വീഡിയോ എഡിറ്റ് ചെയ്തേക്കുന്നത്.
















