ലേഗായ്:ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു.കണക്ക് പ്രകാരം 2186 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.ശക്തമായ ഭൂകമ്പം ഹെയ്തിയിലെ നഗരപ്രദേശത്തെ കെട്ടിടങ്ങളെ തകർത്തുകളഞ്ഞു. കെട്ടിടാവശിഷ്ടങ്ങളിൽ ഇനിയും ജീവനോടെ പലരും കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതർ. തിരച്ചിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വീണ്ടും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന സൂചന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഹെയ്തി എടുത്തിരിക്കുന്നത്. ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക സംഘം ഹെയ്തിയിൽ രക്ഷാ പ്രവർത്തനങ്ങൾക്കായുള്ള സഹായം നൽകുന്നുണ്ട്.
















