കൊല്‍ക്കത്ത: പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാനാണ് ഉത്തരവ്. അന്വേഷണത്തോട് സഹകരിക്കണമെന്നും അക്രമ സംഭവങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന ആക്രമണങ്ങളില്‍ ആളുകള്‍ ആക്രമിക്കപ്പെടുകയും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടതായും പൊതുതാല്‍പര്യ ഹര്‍ജികളില്‍ ആരോപിച്ചിരുന്നു.
















