ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി. കലാമേഖലയിൽ നൽകിയ സംഭാവന പരിഗണിച്ചാണ് യുഎഇയുടെ അംഗീകാരം.
10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ.
ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ഗോൾഡൻ വീസ നൽകിയിരുന്നു.
ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്
















