ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയ വിധി വന്നതിനു ശേഷം പ്രതികരണവുമായി ശശി തരൂർ. നീതി പീഠത്തിന് നന്ദി. ഏഴര വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ വേട്ടയാടല്‍ അവസാനിച്ചെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളുടെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന തന്‍റെ നിലപാട് കോടതിയും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. നിയമപരമായ നിരവധി പ്രക്രിയകൾക്കൊടുവിൽ കോടതിയിൽ നിന്ന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിച്ചു. സ്പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധിപ്രസ്താവം നടത്തിയത്.
.
















