ബംഗളൂരു: കോവിഡ് രോഗമുക്തരും അവരുടെ കുടുംബാംഗങ്ങളും ക്ഷയ രോഗ പരിശോധന നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. കോവിഡ്, ടിബി എന്നിവ ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ, വൈറസിൽ നിന്ന് സുഖം പ്രാപിച്ച ആളുകളിൽ ക്ഷയരോഗം നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓഗസ്റ്റ് 31വരെ നടക്കുന്ന ക്ഷയരോഗ നിർമാർജന പരിപാടിക്ക് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ക്ഷയരോഗികളുടെ എണ്ണമുയരുന്നത് കോവിഡുമായി ബന്ധപ്പെട്ടാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരു രോഗങ്ങളും പകരുന്നതും ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്നതുമാണ്. എന്നാല്‍ ഇവയെ കൂട്ടിയിണക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.2017 മുതൽ 75 ലക്ഷം പേർക്കാണ് ക്ഷയരോഗം ബാധിച്ചതെന്ന് സംശയിക്കുന്നത്.
88 ശതമാനം പേർക്ക് പരിശോധന നടത്തുകയും ചെയ്തു.
















