ജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സെപ്തംബർ 30 വരെ പുതുക്കിനൽകും. സൗദി പാസ്പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചു. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്
യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. പിന്നീട് രേഖകളുടെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി നൽകിയിരുന്നില്ല. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിയിരിക്കുന്നത്.
ഖകൾ പുതുക്കാനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കി നൽകുമെന്നും സൗദി ജവാസാത്ത് അറിയിച്ചു.
















