കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതോടെ താലിബാനും താലിബാന് അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്സ്ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്സ്ബുക്ക് തിങ്കളാഴ്ച അറിയിച്ചു. എന്നാല്‍ താലിബാന് അശയവിനിമയത്തിനായി ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അക്കൗണ്ട് നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള അഫ്ഗാനിസ്ഥാനിലെ അംഗീകൃത സംഘടനകളുമായി ലിങ്ക് ചെയ്തിട്ടുള്ള ഏതൊരു അക്കൗണ്ടിലും വാട്സ്ആപ്പ് നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
















