തിരുവനന്തപുരം; പൊഴിയൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. പൊഴിയൂർ ചൂരക്കൊടി സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഏപ്രില്‍ 15ന് മദ്യപിക്കാനായി പണം നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ഭാര്യയെ ഷാജി വെട്ടിക്കൊലപ്പെടുത്തിയത്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

















