കാബൂള്‍: അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചു . മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്.
നിലവിൽ കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടേയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റേയും നിയന്ത്രണം താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസ് നിർത്തി. സൈനിക വിമാനങ്ങൾക്കു മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് നാറ്റോ അറിയിച്ചു. രാജ്യത്തിന്റെ മൂന്നിൽരണ്ടു പ്രദേശങ്ങളും കീഴടക്കിയാണ് താലിബാൻ കാബൂളിലെത്തിയത്. ഗസ്‌നി അടക്കം പ്രധാനപ്പെട്ട പ്രവിശ്യ തലസ്ഥാനങ്ങളും ഹെറാത്ത് ഉൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളുമെല്ലാം താലിബാന്റെ അധീനതയിലാണ്.
















