ദോഹ: താലിബാനില്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനുമുമുള്ള സ്വാതന്ത്ര്യമുണ്ടാവുമെന്ന് താലിബാന്‍. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ഷങ്ങളായി താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പ്രദേശങ്ങളില്‍ വനിതാ യൂനിവേഴ്‌സിറ്റികളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് താലിബാന്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സര്‍ക്കാരില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തടസമില്ല. എന്നാല്‍, വ്യക്തിഹത്യകളോ വ്യാജപ്രചരണങ്ങളോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















