കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി വിമാനത്തിന്റെ എന്‍ജിനിലും മറ്റു ഭാഗങ്ങളിലും തൂങ്ങികിടന്ന് യാത്ര ചെയ്ത മൂന്ന് പേർ വീണു മരിച്ചു. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്.
ഇവർ വിമാനത്തിൽനിന്നു നിലത്തേക്കു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കാബൂളിൽ നിന്നും വിമാനം പറന്നുയർന്നയുടൻ രണ്ട് പേർ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിൻറെ ചക്രത്തോട് ചേർത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ അഫ്ഗാൻ വിടാൻ ശ്രമിച്ചത്.
DISCLAIMER: DISTURBING FOOTAGE❗️❗️❗️
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down. pic.twitter.com/Gr3qwGLrFn— Tehran Times (@TehranTimes79) August 16, 2021
താലിബാന്‍ ഭരണം കൈയ്യടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ ഇരച്ചെത്തി. വേലിക്കെട്ടുകള്‍ ഭേദിച്ച് ടെര്‍മിനല്‍ കടന്ന ആളുകള്‍ റണ്‍വേയില്‍ വിമാനങ്ങള്‍ക്കൊപ്പം ഓടുന്നതും നിര്‍ത്തിയിട്ട വിമാനങ്ങളില്‍ തിക്കിത്തിരക്കി കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. അഞ്ചുപേര്‍ തിരക്കില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാൻ വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇൻറർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു.
















