കാബൂള്‍: താലിബാന്‍ സേന അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ അവസ്ഥ ഭീകരമായിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ ഇനിയൊരിക്കലും ബിരുദം കാണാനിടയില്ലെന്ന് അഫ്ഗാനിലെ യുഎൻ യൂത്ത് പ്രതിനിധിയും കാബൂള്‍ യൂണിവേഴ്സിറ്റി വിദ്യര്‍ത്ഥിനിയുമായ അയിഷ ഖുറാമ ട്വീറ്റ് ചെയ്തു.
“ഇന്ന് രാവിലെ കാബൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോയതിന് പിന്നാലെ കുറച്ച് അധ്യാപകർ അവരുടെ വിദ്യാർത്ഥിനികളോട് വിട പറഞ്ഞു. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെപ്പോലെ ഞങ്ങളും ഇനിയൊരിക്കലും ബിരുദം കാണാനിടയില്ല”-. അയിഷ ഖുറാമ ട്വീറ്റ് ചെയ്തു.
Some teachers said goodbyes to their female students as everyone was evacuated from Kabul University this morning… and we might not see our graduation like thousands of students around the country.
Taliban are placed all over the city, just waiting for the right time…
— Aisha Khurram (@AishaKHM) August 15, 2021
കാബൂൾ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താലിബാനികളിൽ നിന്ന് രക്ഷപെടാൻ എല്ലാ സർട്ടിഫിക്കറ്റുകളും കൂട്ടിയിട്ട് കത്തിക്കുകയാണ്. ഇനി ഈ സർവകലാശാലകളിലേക്ക് ഒരിക്കലും പെൺകുട്ടികൾ വരില്ല.
താലിബാന്‍ തീവ്രവാദികളുടെ ലൈംഗിക അടിമകളായി മാറാനാണ് പെണ്‍കുട്ടികളുടെ വിധി. നഗരത്തിലെ ഭിത്തികളിൽ നിന്നും ആ രാജ്യത്തിലെ തെരുവുകളിൽ നിന്നും സ്ത്രീകളെ എന്നേക്കുമായി മായ്ച്ചുകളയുകയാണ് താലിബാൻ.
















