കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിയതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് അമറുള്ള സാലെയും രാജ്യം വിട്ടതായാണ് വാര്‍ത്തകള്‍. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
താജിക്കിസ്താനിലേക്ക് ഗനി കടന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മാദി പ്രസിഡന്‍റ് അധികാരം കൈമാറുമെന്ന സൂചനകളും നല്‍കിയിരുന്നു.
അഫ്ഗാനിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘം ദോഹയിലേക്ക് പോകുമെന്നും മുഹാമ്മദി പറഞ്ഞിരുന്നു. തിങ്കളാഴ്ചയായിരിക്കും സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സംഘത്തിലുണ്ടാവുമെന്നാണ് സൂചന.
അധികാരമൊഴിയാന്‍ ഗനി സമ്മതിച്ചുവെന്ന് താലിബാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. പുതുതായി രൂപീകരിക്കപ്പെടുന്ന സര്‍ക്കാറിന് അദ്ദേഹം അധികാരം കൈമാറുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ നിയന്ത്രണത്തില്‍ വന്നു. നേരത്തെ നഗര അതിര്‍ത്തികളിലായിരുന്നു ഇവര്‍ നിലയുറപ്പിച്ചിരുന്നത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജ്യം വിട്ടതോടെ താലിബാന്‍ രാജ്യം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. അതിനിടെ ജനങ്ങള്‍ ഭയപ്പെടരുതെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് താലിബാന്റെ വാര്‍ത്താക്കുറുപ്പിലുള്ളത്.
















