സിനിമാ പ്രേമികളുടെ പ്രിയതാരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
‘പരം സുന്ദരി’ എന്ന ഹിന്ദി ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച് ശ്രേയ ഘോഷാല്‍ പാടിയ ഗാനമാണിത്. കൃതി സിനോണ്‍ ആണ് ഗാനരംഗത്തിന് ചുവട് വച്ചിരിക്കുന്നത്.
















