ചെന്നൈ: സമൂഹ മാദ്ധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച 62കാരനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. ഇന്നലെ ചെന്നൈയിലെത്തിയാണ് മന്‍മോഹന്‍ മിശ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 35 വര്‍ഷം മുന്‍പ് യുപിയില്‍ നിന്നെത്തി ചെന്നൈയില്‍ സ്ഥിര താമസക്കാരനാക്കിയ ആളാണ് മന്‍മോഹന്‍ മിശ്ര.
അതേസമയം, പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറിനേയും നിരന്തരം ഇയാള്‍ അധിക്ഷേപിച്ചിരുന്നു. ഹിന്ദിയിലാണ് മന്‍മോഹന്റെ വീഡിയോകള്‍. ഉത്തര്‍പ്രദേശില്‍ ഈ വീഡിയോകള്‍ക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചിലര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി പോലീസ് കേസെടുക്കുകയും മന്‍മോഹന്‍ മിശ്ര ചെന്നൈയിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത മന്‍മോഹനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. മെഡിക്കല്‍ പരിശോധയ്ക്ക് ശേഷം ഇയാളെ യുപിയിലേക്ക് കൊണ്ടുപോയി.
















